ന്യൂഡൽഹി: ഹാദിയ എന്ന അഖി മതം മാറിയ കേസിൽ എൻഐഎ അന്വേഷണം റദ്ദാക്കണം എന്നാവശ്യപ്പെട്ട് യുവതിയെ വിവാഹം ചെയ്ത ഷഫീൻ ജഹാൻ സുപ്രീംകോടതിയിൽ. ദേശീയ അന്വേഷണ ഏജൻസി ഈ കേസിൽ ശരിയായ അന്വേഷണം നടത്തില്ലെന്നും എൻഐഎ അന്വേഷണത്തിനുള്ള ഉത്തരവ് റദ്ദാക്കണമെന്നുമാണ് ഷഫീൻ ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഷഫീൻ ജഹാന്റെ ഹർജിയിൽ സുപ്രീംകോടതി സെപ്റ്റംബർ 22നു വാദം കേൾക്കും.
ഇതിനു പുറമേ, ഹാദിയയെ സുപ്രീംകോടതിയിൽ ഹാജരാക്കണമെന്ന് സംസ്ഥാന പോലീസ് മേധാവിക്കു നിർദേശം നൽകണമെന്നും ഷഫീന്റെ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
കേസിൽ കേരള പോലീസ് അന്വേഷണം നടത്തുന്നുണ്ടെന്നും അതിനാൽ എൻഐഎ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നുമാണ് ഹർജിയിൽ പറയുന്നത്. കേരള പോലീസിന്റെ അന്വേഷണം തുടരാൻ അനുവദിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.
കേസിൽ അന്വേഷണം ആരംഭിച്ചതായി എൻഐഎ മുൻപ് വ്യക്തമാക്കിയിട്ടുണ്ട്.