ന്യൂഡൽഹി: ഫാ. ടോം ഉഴുന്നാലിലിന്റെ മോചനം സാധ്യമായതിൽ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് ഇന്ത്യയിലെ കത്തോലിക്ക മെത്രാൻ സമിതി (സിബിസിഐ) നന്ദി അറിയിച്ചു.
മന്ത്രിയെന്ന നിലയിലും വ്യക്തിപരമായും ഇക്കാര്യത്തിൽ സുഷമ സ്വരാജിന്റെ ഇടപെടലുകളിൽ നന്ദി അറിയിച്ചാണ് കത്തെഴുതിയത്. സിബിസിഐ സെക്രട്ടറി ജനറൽ ബിഷപ് ഡോ. തിയഡോർ മസ്ക്രീനാസിന്റെ കത്ത് സുഷമ സ്വരാജ് തന്നെയാണു ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.
ഇന്ത്യയിലെ എല്ലാ ദേവാലയങ്ങളുടെയും വിശ്വാസികളുടെയും നന്ദി മന്ത്രിയെ അറിയിക്കുന്നു എന്നാണ് കത്തിൽ പറഞ്ഞിട്ടുള്ളത്.