മുംബൈ: രാജ്യത്തെ സാധാരണ പെണ്‍കുട്ടികളുടെ ആവേശം ഇപ്പോള്‍ സച്ചിന് തെണ്ടുല്‍ക്കറല്ല, മിതാലി രാജാണെന്ന് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ഓപ്പണിംഗ് ബാറ്റ്സ്മാന് സമൃതി മന്ദാന.
വളര്‍ന്നു വരുന്ന വനിതാ താരങ്ങള്‍ ഇപ്പോള്‍ സച്ചിനെ കണ്ടല്ല ആവേശം കൊള്ളുന്നത്, മറിച്ചു മിതാലി രാജിനെ കണ്ടാണ്. ഇംഗ്ലണ്ടില്‍ നടന്ന വനിതാ ലോകകത്തില്‍ ഇന്ത്യ നടത്തിയ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് സച്ചിനില്നിന്നു മാറി മിതാലിയെ പെണ്‍കുട്ടികള്‍ ആരാധിക്കാന്‍ തുടങ്ങിയത് -സ്മൃതി പറഞ്ഞു.
മിതാലിയും ഹര്‍മന്‍പ്രീത് കൗറും മന്ദാനയുള്പ്പടെയുള്ളവര്ക്ക് രാജ്യത്തിന്റെ നാനാ കോണുകളില്‍നിന്ന് അഭിനന്ദനം ലഭിച്ചിരുന്നു. ലോകകപ്പ് ഫൈനലിലെത്തിയ ഇന്ത്യ, ഇംഗ്ലണ്ടിനോട് ഒന്‍പത് റണ്‍സിനു തോറ്റിരുന്നു. മിതാലി രാജിന്റെ ലോകകപ്പിലെ മികച്ച പ്രകടനത്തിനു ശേഷം ഇന്ത്യന്‍ വനിത അത്ലറ്റുകളോട് തങ്ങള്‍ക്കിഷ്ടപ്പെട്ട പുരുഷ ക്രിക്കറ്റ് താരം ആരാണെന്ന് ചോദിക്കുമെന്നു തോന്നുന്നില്ലെന്ന് മന്ദാന ചൂണ്ടിക്കാട്ടി. ലോകകപ്പില്‍ മികച്ച പ്രകടനം നടത്തിയതിനു ശേഷം പെണ്‍കുട്ടികള്‍ കൂടുതല്‍ ക്രിക്കറ്റ് കളിക്കാന്‍ രംഗത്തെത്തിയിട്ടുണ്ടെന്ന് മന്ദാന പറഞ്ഞു.
സച്ചിനല്ല ആവേശം, മിതാലിയാണ്: മന്ദാന
11:55 PM Sep 16, 2017 | Deepika.com