പൗളീഞ്ഞോ കാത്തു, ബാഴ്സയ്ക്കു ജയം
11:55 PM Sep 16, 2017 | Deepika.com
ബാഴ്സലോണ: സ്പാനിഷ് ലാലിഗയില്‍ ബാഴ്സലോണ രക്ഷപ്പെട്ടു. ഗറ്റാഫെയ്ക്കെതിരേ സമനിലയിലേക്കു നീങ്ങുകയായിരുന്ന മത്സരത്തില്‍ ബ്രസീലിയന്‍ താരം പൗളീഞ്ഞോയിലൂടെ ബാഴ്സ 2-1നു വിജയിച്ചു. 39-ാം മിനിറ്റില്‍ ഷിബാസ്കിയിലൂടെ ഗറ്റാഫെയാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍, 62-ാം മിനിറ്റില്‍ ഡെനിസ് സുവാരസ് ബാഴ്സയ്ക്കു സമനില സമ്മാനിച്ചു. 84-ാം മിനിറ്റിലാണ് തകര്‍പ്പന്‍ ഷോട്ടിലൂടെ പൗളീഞ്ഞോ ബാഴ്സയ്ക്കു വിജയം സമ്മാനിക്കുന്നത്. ലാവന്റെ - വലന്‍സിയ മത്സരം 1-1 സമനിലയില്‍ കലാശിച്ചു.