കൊച്ചി: കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ലോക സീനിയർ ബാഡ്മിന്റണ്‍ ചാന്പ്യൻഷിപ്പിന്റെ 35 വയസിനു മുകളിലുള്ളവരുടെ ഡബിൾസിൽ ഇന്ത്യൻ സഖ്യങ്ങൾ ഫൈനലിലെത്തി. കലാശക്കളിയിൽ മലയാളിജോടികളായ സനേവ് തോമസ്-രൂപേഷ് കുമാർ സഖ്യം വി. ദിജു-ജെ.ബി.എസ്. വിദ്യാധർ സഖ്യത്തെ നേരിടും. ലോക സീനിയർ ബാഡ്മിന്റണ്‍ ചാന്പ്യൻഷിപ്പിന്റെ ചരിത്രത്തിലാദ്യമായാണ് ഇന്ത്യൻ ടീമുകൾ ഫൈനലിൽ നേർക്കുനേർ വരുന്നത്.സെമിയിൽ തായ് ലൻഡ് ജോടിയെ 21-15, 21-9 എന്ന സ്കോറിനാണു ദിജു-വിദ്യാധർ സഖ്യം തോൽപിച്ചത്. 24 മിനിറ്റു കൊണ്ടു അവസാനിച്ച മത്സരത്തിൽ സനേവ്-രൂപേഷ് സഖ്യം 21-12, 21-9 എന്ന സ്കോറിനാണു ജാപ്പനീസ് ടീമിനെ തറപറ്റിച്ചത്. 40 വയസിനു മുകളിലുള്ളവരുടെ പുരുഷ ഡബിൾസിൽ ശ്രീകാന്ത് ഭാസി-നവ്ദീപ് സിംഗ് സഖ്യവും കലാശക്കളിക്കു യോഗ്യത നേടി.
40 വയസിനു മുകളിലുള്ളവരുടെ സിംഗിൾസ് ഫൈനലിൽ ഇന്ത്യയുടെ കെ.എ. അനീഷ് ജപ്പാന്റെ ഹോസ്മാരി ഫുജിമോട്ടോയെ നേരിടും. 55 വയസിനു മുകളിലുള്ളവരുടെ സിംഗിൾസിൽ ഇന്ത്യയുടെ ബസന്ത് കുമാർ ഫൈനലിൽ കടന്നു. എല്ലാ വിഭാഗങ്ങളിലെയും ഫൈനൽ മത്സരങ്ങൾ ഇന്ന് നടക്കും.
ഇന്ത്യൻ സഖ്യങ്ങൾ ഫൈനലിൽ
11:55 PM Sep 16, 2017 | Deepika.com