കോയന്പത്തൂർ: ഇരട്ടക്കുട്ടികൾക്ക് വിഷംനല്‍കി യുവതി ആത്മഹത്യ ചെയ്തു. പൊള്ളാച്ചി ജമീൻ ഉൗത്തുകുളി അണ്ണൈ കസ്തൂരിഭായ് വീഥി രാജേഷിന്റെ ഭാര്യ വിദ്യ (25), ഇരട്ടമക്കളായ ഭവിൻ, ഭവേഷ് (ഒന്നരവയസ്) എന്നിവരാണ് മരിച്ചത്.
ബനിയൻ കന്പനി ജീവനക്കാരനായ രാജേഷ് രാവിലെ ജോലിക്കുപോയി വൈകുന്നേരം 4.30ന് വീട്ടിലെത്തിയപ്പോൾ വാതിൽ തുറക്കാത്തതിനെതുടർന്ന് ജനലിലൂടെ നോക്കിയപ്പോഴാണ് വിദ്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
തുടർന്ന് അയൽക്കാരും മറ്റും ചേർന്ന് വാതിൽ തുറന്ന് അകത്തുകയറി വിദ്യയേയും അനങ്ങാതെ കിടന്നിരുന്ന കുട്ടികളെയും ആശുപത്രിയിലെത്തിച്ചെങ്കിലും പരിശോധനയിൽ മൂന്നുപേരും മരണമടഞ്ഞതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
തനിയെ വീടെടുത്തു രാജേഷിനും കൂട്ടികൾക്കുമൊപ്പം താമസിക്കാൻ കഴിയാത്തതിലുള്ള മനോവിഷമമാണ് മരണത്തിനു കാരണമെന്ന് ആത്മഹത്യാ കുറിപ്പിൽ പറയുന്നു.