കൊച്ചി: കാഴ്ചവൈകല്യമുള്ളവർക്കായുള്ള ഇന്ത്യയിലെ ആദ്യ ബ്ലൈൻഡ് ഫുട്ബോൾ അക്കാഡമിക്കു കൊച്ചിയിൽ തുടക്കമായി. ഉദ്ഘാടനം കടവന്ത്ര ബണ്ട് റോഡിലുള്ള ജോഗോ അരീനയിൽ ലോക ബ്ലൈൻഡ് ഫുട്ബോൾ ഫെഡറേഷൻ ചെയർമാൻ ഉൾറിച്ച് ഫിസ്റ്റർ നിർവഹിച്ചു. കാഴ്ചവൈകല്യമുള്ളവർക്കു വേണ്ടി വ്യക്തികളും സംഘടനകളും നടത്തുന്ന പ്രവർത്തനങ്ങൾ തന്നെ ആവേശഭരിതനാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
നടി റീമ കല്ലിങ്കൽ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. സപ്പോർട്ടിംഗ് ഡയറക്ടർ സുനിൽ ജെ. മാത്യു അധ്യക്ഷത വഹിച്ചു. ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. റോബി കണ്ണൻചിറ, എസ്ആർവിസി പ്രോജക്ട് ഡയറക്ടർ എം.സി. റോയി, ജോഗോ അരീന പ്രൊമോട്ടർ നോയർ ബൻ, സി.ജി. രാജഗോപാൽ എന്നിവർ പ്രസംഗിച്ചു. തുടർന്ന് ഫുട്ബാൾ പരിശീലന മത്സരവും നടന്നു. മത്സരത്തിനു മുന്നോടിയായി റീമ കല്ലിങ്കൽ താരങ്ങളെ പരിചയപ്പെട്ടു.
ബ്ലൈൻഡ് ഫുട്ബോൾ അക്കാഡമിക്കു തുടക്കം
12:25 AM Sep 16, 2017 | Deepika.com