കോട്ടയം: മലയാളിയായ ഗോള്‍ഫ് താരം ലോകറിക്കാര്ഡിനൊപ്പമെത്തി. കോട്ടയം സ്വദേശിയായ റെയ്ഹാന് തോമസാണ് സ്വപ്നനേട്ടം കൈവരിച്ചത്. ദുബായില്‍ നടക്കുന്ന ക്രീക്ക് ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പിലാണ് പതിനേഴുകാരനായ താരത്തിന്റെ റിക്കാര്‍ഡ് പ്രകടനം. ഒരു നിരയില്‍ ഒമ്പത ഉജ്വല ബേര്ഡീസ് ആണ് റെയ്ഹാന് നേടിയത്.
2009 ആര്‍ബിസി കനേഡിയന്‍ ഓപ്പണില്‍ അമേരിക്കന്‍ താരം മാര്‍ക്ക് കല്കാവെഷിയ സ്ഥാപിച്ച റിക്കാര്‍ഡിനൊപ്പമാണ് റെയ്ഹാന് എത്തിയത്. മത്സരം തുടങ്ങി ആദ്യഘട്ടത്തില്‍ തന്നെ ഇന്നു തന്റെ ദിവസമാണെന്ന് മനസിലുറപ്പിച്ചുവെന്ന് റെയ്ഹാന് പറഞ്ഞു. ജൂലൈയില്‍ കന്‍സാസില്‍ നടന്ന യുഎസ് അമച്വര്‍ മാച്ച്പ്ലേ ചാമ്പ്യന്‍ഷിപ്പില്‍ റെയ്ഹാന് മൂന്നാം സ്ഥാനം നേടിയിരുന്നു.
ഗോൾഫ്: മലയാളി ലോക റിക്കാർഡിനൊപ്പം
12:25 AM Sep 16, 2017 | Deepika.com