ഗോകുലം എഫ്സി ഫൈനലിൽ
12:25 AM Sep 16, 2017 | Deepika.com
മഡ്ഗാവ്: ഗോവയിൽ നടക്കുന്ന ഒന്നാമത് എവെസ് കപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് സെമിയിൽ സാൽഗോക്കർ ഗോവയെ 1-0 നു കീഴടക്കി ഗോകുലം എഫ്സി ഫൈനലിൽ. വാശിയേറിയ പോരാട്ടത്തിൽ 85ാം മിനിറ്റിൽ നൈജീരിയൻ താരം അഡലേജയാണ് നിർണായക ഗോൾ നേടിയത്. 17നു ഡെംപോ ഗോവയുമായാണ് ഫൈനൽ. എഫ്സി പൂന സിറ്റിയെ ഒരു ഗോളിനു തോൽപ്പിച്ചാണ് ഡെംപോ ഫൈനലിലെത്തിയത്. സ്പോർട്ടിംഗ് ഗോവയുമായി (2-2)നു സമനില പിടിച്ച ഗോകുലം മെച്ചപ്പെട്ട ഗോൾ ശരാശരിയിലാണ് സെമിയിൽ കടന്നത്.