ന്യൂയോർക്ക്: 13 വർഷം ശനി ഗ്രഹത്തെ ചുറ്റിയ കസീനി ഉപഗ്രഹം ഇന്നലെ ശനിയുടെ അന്തരീക്ഷത്തിലേക്കു വീണ് ചാന്പലായി. 20 വർഷം മുൻപ് അമേരിക്കയുടെ നാസായും യൂറോപ്യൻ സ് പേസ് ഏജൻസിയും ചേർന്നു വിക്ഷേപിച്ചതാണ് കസീനി.
1997 -ൽ യാത്ര തുടങ്ങി 2004-ൽ ശനിയുടെ ഭ്രമണപഥത്തിലെത്തിയ ഉപഗ്രഹം ശനിയിലേക്ക് ഒരു നിരീക്ഷണ വാഹനത്തെ ഇറക്കിവിട്ടു. തുടർന്ന് 13 വർഷം കൊണ്ട് 293 തവണ ശനിയെ വലംവച്ച് വിലപ്പെട്ട ഒട്ടേറെ വിവരങ്ങളും പടങ്ങളും നല്കി.
ഇന്നലെ ഇന്ത്യൻ സമയം വൈകുന്നേരം അഞ്ചിനായിരുന്നു അന്ത്യം. 83 മിനിറ്റിനുശേഷം കസീനിയിൽനിന്നുള്ള അവസാന സിഗ്നലുകൾ നാസയ്ക്കു ലഭിച്ചു. ഇരുപതുവർഷം കൊണ്ട് 800 കോടി കിലോമീറ്ററാണു കസീനി സഞ്ചരിച്ചത്.