വാഷിംഗ്ടൺ ഡിസി: കാൻസസിൽ ഇന്ത്യൻ വംശജനായ ഡോക്ടർ കുത്തേറ്റു മരിച്ചു. മനോരോഗ ചികിത്സാവിദഗ്ധനായ ഡോ. അച്യുത് റെഡ്ഢിയാണ് (57) വിചിതായിലെ ക്ലിനിക്കിനു സമീപം ബുധനാഴ്ച കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ അടുക്കൽ ചികിത്സ നടത്തിവന്നിരുന്ന ഉമർ റഷീദ് ദത്തിനെ(21) കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു. തെലുങ്കാനയിലെ നൽഗൊണ്ട സ്വദേശിയാണ് കൊല്ലപ്പെട്ട ഡോക്ടർ റെഡ്ഡി.