ഇസ്ലാമാബാദ്: യുഎസ് ഡ്രോൺ നടത്തിയ മിസൈൽ ആക്രമണത്തിൽ പാക്കിസ്ഥാനിൽ മൂന്നു താലിബാൻ ഭീകരർ കൊല്ലപ്പെട്ടു. പാക്- അഫ്ഗാൻ അതിർത്തി മേഖലയിലായിരുന്നു ആക്രമണം. താലിബാൻ കമാൻഡർ മൗലവി മുഹിബുള്ളയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.