തിരുവനന്തപുരം: ബാഡ്മിന്റണ്‍ ഷട്ടില്‍ കായിക താരങ്ങളെ തെരഞ്ഞെടുക്കുന്നതിന് സെലക്ഷന് ട്രയല്‍സ് 18ന് രാവിലെ എട്ടിനു കൊച്ചിയിലെ റീജണല്‍ സ്പോര്‍ട്സ് സെന്ററില്‍ നടത്തും.
ജൂണിയര്‍, സബ് ജൂണിയര്‍ വിഭാഗത്തിലുളള ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും (സിംഗിള്‍സ്/ഡബിള്‍സ്) വിഭാഗങ്ങളിലാണ് സെലക്ഷന് ട്രയല്‍സ് നടത്തുന്നത്. നിലവില്‍ അന്തര്‍ദേശീയ/ദേശീയ റാങ്കിംഗിലോ അല്ലെങ്കില്‍ കേരള റാങ്കിംഗില്‍ 10നകം വന്നിട്ടുളള കായിക താരങ്ങള്‍ക്ക് പങ്കെടുക്കാം.
സെലക്ഷന് ട്രയല്‍സില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ വയസു തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, റാങ്കിംഗ് തെളിയിക്കുന്നതിന് ബന്ധപ്പെട്ടവരില്‍ നിന്നുളള സര്‍ട്ടിഫിക്കറ്റ്, സ്പോര്‍ട്സ് കിറ്റ് എന്നിവ സഹിതം കൊച്ചി റീജണല്‍ സ്പോര്‍ട്സ് സെന്ററില്‍ രാവിലെ 7.30ന് എത്തണം.
ബാഡ്മിന്റണ്‍ സെലക്ഷൻ ട്രയല്‍സ് 18ന്
12:15 AM Sep 15, 2017 | Deepika.com