ഇസ്ലാമാബാദ്: കോടതിയലക്ഷ്യക്കേസിൽ ഹാജരാവാത്തതിനെത്തുടർന്ന് പാക് തെഹ്റിക് ഇ ഇൻസാഫ് (പിടിഐ)പാർട്ടി ചെയർമാൻ ഇമ്രാൻ ഖാന് പാക് ഇലക്ഷൻ കമ്മീഷൻ അറസ്റ്റ് വാറന്റയച്ചു. ഈ മാസം 25നു കമ്മീഷനു മുന്പാകെ നേരിട്ടു ഹാജരാവാനും നിർദേശിച്ചു.
കമ്മീഷന് അപകീർത്തിയുണ്ടാക്കുന്ന പ്രസ്താവനയുടെ പേരിലാണ് ഇമ്രാനെതിരേ കോടതിയലക്ഷ്യ നടപടി ആരംഭിച്ചത്. ഇന്നലെ ഹാജരാവാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം അതനുസരിച്ചില്ല. ഇതെത്തുടർന്നാണു വാറന്റ് പുറപ്പെടുവിച്ചത്.