ന്യൂഡൽഹി: ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി പ്രവർത്തിച്ചതിന് ഒമാനും യെമനും കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് നന്ദി അറിയിച്ചു. തന്റെ മോചനത്തിനു സഹായിച്ച എല്ലാ സർക്കാരുകൾക്കും പ്രാർഥിച്ച ഇന്ത്യയിലെ എല്ലാ ജനങ്ങൾക്കും ഫാ. ടോം ഉഴുന്നാലിൽ നന്ദി പറഞ്ഞുവെന്ന് സുഷമ സ്വരാജ് അറിയിച്ചു.
തന്നെക്കുറിച്ച് ആശങ്കപ്പെടുകയും സുരക്ഷയ്ക്കായി പ്രാർഥിക്കുകയും ചെയ്ത എല്ലാ ഇന്ത്യൻ പൗരൻമാരോടും അദ്ദേഹം തന്റെ കടപ്പാട് രേഖപ്പെടുത്തിയെന്നും സുഷമ സ്വരാജ് ട്വിറ്ററിൽ കുറിച്ചു.
തന്നെക്കുറിച്ച് ആശങ്കപ്പെടുകയും സുരക്ഷയ്ക്കായി പ്രാർഥിക്കുകയും ചെയ്ത എല്ലാ ഇന്ത്യൻ പൗരൻമാരോടും അദ്ദേഹം തന്റെ കടപ്പാട് രേഖപ്പെടുത്തിയെന്നും സുഷമ സ്വരാജ് ട്വിറ്ററിൽ കുറിച്ചു.