നീമച്ച് (മധ്യപ്രദേശ്): സർക്കാർ ഉദ്യോഗസ്ഥരായി ചമഞ്ഞ് ട്രക്ക് ഡ്രൈവറുടെ കൈയിൽനിന്ന് പണം തട്ടിയകേസിൽ രണ്ടു ബിജെപി പ്രവർത്തകർ അടക്കം നാലു പേർ അറസ്റ്റിൽ. ഭാരതീയ ജനത യുവമോർച്ച ജില്ലാ പ്രസിഡന്റ് ഭുപീന്ദ്ര സിംഗ് ഭിമാവത്, മാനസ നഗർ പഞ്ചായത്ത് ബിജെപി അംഗം ഗിരിജ ശങ്കർ ശർമ, സുനിൽ ഗൗത്, മോഹിത് ഗ്വാല എന്നിവരെയാണ് പോലീസ് കഴിഞ്ഞ രാത്രിയിൽ അറസ്റ്റ് ചെയ്തത്. രാജസ്ഥാനിൽനിന്നുള്ള ട്രക്ക് ഡ്രൈവറുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.