ന്യൂഡൽഹി: പ്രമുഖ ദളിത് ചിന്തകനും എഴുത്തുകാരനുമായ കാഞ്ച ഇളയ്യയുടെ പുസ്തകം വൈശ്യാസ് ആർ സോഷ്യൽ സ്മഗ്ലേഴ്സ് (വൈശ്യൻമാർ സാമൂഹിക കള്ളക്കടത്തുകാർ)നിരോധിക്കാൻ ആന്ധ്രപ്രദേശ് സർക്കാർ നീക്കം. നിരോധനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു സംസ്ഥാന ഡിജിപി യെ വിളിച്ചു വരുത്തി ചർച്ച നടത്തി.