മയാമി: ഇർമാ കൊടുങ്കാറ്റിൽ യുഎസിലെ ഫ്ലോറിഡയിലും സമീപസംസ്ഥാനങ്ങളിലും ജീവഹാനി നേരിട്ടവരുടെ എണ്ണം 26 ആയി. കരീബിയൻ ദ്വീപുകളിൽ ഇർമാ 69 പേരുടെ ജീവനെടുത്തു.
ഫ്ളോറിഡയിൽ ഹോളിവുഡിലുള്ള ഒരു നഴ്സിംഗ് ഹോമിൽ എയർകണ്ടീഷൻ സംവിധാനം തകരാറായതു മൂലം അഞ്ചുരോഗികൾ മരിച്ചു. മയാമിയിൽനിന്ന് 20 മൈൽ അകലെയുള്ള നഴ്സിംഗ് ഹോമിലാണ് ദുരന്തം. കൊടുങ്കാറ്റു ദുർബലമാവുകയും പലേടത്തും വെള്ളമിറങ്ങുകയും ചെയ്തെങ്കിലും നാലു സ്റ്റേറ്റുകളിലായി 40ലക്ഷം പേർ വൈദ്യുതിത്തകരാർ മൂലം ബുദ്ധിമുട്ടുന്നതായി അധികൃതർ വ്യക്തമാക്കി.
ഇവിടെയുണ്ടായിരുന്ന മറ്റു 115 പേരെയും സുരക്ഷിതമായി ഒഴിപ്പിച്ചുമാറ്റിയെന്ന് അധികൃതർ വ്യക്തമാക്കി. രോഗികൾ മരിക്കാനിടയായ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.