മംഗളൂരു: ഭട്കലിൽ ഇന്നലെ രാവിലെ വാഹനങ്ങൾ കൂട്ടിയിടിച്ച് മലയാളി ഡ്രൈവർ മരിച്ചു. ഗോവയിൽ നിന്ന് കേരളത്തിലേക്ക് മീൻ കയറ്റി വരികയായിരുന്ന ലോറിയുടെ ഡ്രൈവർ മഞ്ചേശ്വരം സ്വദേശി ജി.എം.നിഹാദി അബ്ദുള്ളയാണ്(35)മരിച്ചത്. മൂന്നു ബസും ഒരു ലോറിയുമാണു കൂട്ടിയിടിച്ചത്. മംഗളൂരുവിൽ നിന്ന് ഹുബ്ബള്ളിയിലേക്ക് പോവുകയായിരുന്ന ഗണേശ് ബസും ലോറിയും ആദ്യം കൂട്ടിയിടിച്ചു.
അമിത വേഗത്തിൽ വന്ന സുഗമ എന്ന മറ്റൊരു ബസ് ആദ്യം അപകടം വരുത്തിയ ബസിനു പിന്നിലിടിച്ചു തകർന്നു. അതിനു പിന്നാലെ ഹുബ്ബള്ളി ഭാഗത്തേക്ക് കുതിച്ച മറ്റൊരു ബസും ഇടിക്കുകയായിരുന്നു.ലോറിയുമായി ഇടിച്ച ബസ് ഡ്രൈവർമാരായ നാഗേഷ് (32), സാഹിബ്(58), ക്ലീനർ ലോകേഷ്(24), മൂന്നു ബസുകളിലെ യാത്രക്കാരായ സന്പ ശങ്കർ ഷെട്ടി(65), നാരായണ ഷെട്ടി(65), ദിവ്യ നാഗരാജ് ഷെട്ടി(34),സഭാഷ്(44), കെ.പ്രശാന്ത്(38), ഗണേഷ് വെങ്കിടേഷ്(36), ശങ്കർ ഷെട്ടി(65), മോഹൻദാസ്(46),സിന്ദ്രഷെട്ടി(65), വിജയ് സുന്ദര ഷെട്ടി(50) എന്നിവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.