കോയന്പത്തൂർ: ന്യൂമോണിയ ബാധിച്ച് പിഞ്ചുകുഞ്ഞ് മരിച്ചു. അപ്പനായ്ക്കൻപാളയം മാതേശ്വരന്റെ മകൻ സഞ്ജയ് (ഒരുവയസ്) ആണ് മരിച്ചത്. കഴിഞ്ഞ ആറിന് പനിബാധിച്ച കുഞ്ഞിനെ എട്ടാംതീയതി തുടിയല്ലൂർ സർക്കാർ ആശുപത്രിയിലും തുടർന്ന് സ്വകാര്യ ആശുപത്രിയിലും പ്രവേശിച്ചെങ്കിലും പനി കുറഞ്ഞില്ല.
തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് ചികിത്സയ്ക്കിടെയാണ് കുട്ടി മരിച്ചത്. ഇവിടെ നടന്ന പരിശോധനയിലാണ് ന്യൂമോണിയയാണ് മരണത്തിനു കാരണമെന്നു കണ്ടെത്തിയത്.
തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് ചികിത്സയ്ക്കിടെയാണ് കുട്ടി മരിച്ചത്. ഇവിടെ നടന്ന പരിശോധനയിലാണ് ന്യൂമോണിയയാണ് മരണത്തിനു കാരണമെന്നു കണ്ടെത്തിയത്.