ന്യൂഡൽഹി: കേന്ദ്രസർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ക്ഷാമബത്ത (ഡിഎ) ഒരു ശതമാനം കൂട്ടി. നാലു ശതമാനമായിരുന്ന ഡിഎ ഇനി അഞ്ചു ശതമാനമാകും. ജീവനക്കാരും പെൻഷൻകാരുമടക്കം 1.1 കോടി ആളുകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിലാണു ഡിഎ വർധന.
ഈ ധനകാര്യവർഷം ശേഷിച്ച കാലത്തേക്ക് 2045.5 കോടിയും ഒരു മുഴുവൻ വർഷം 3068.25 കോടിയും രൂപയുടെ അധികച്ചെലവാണ് ഇതുവഴി ഉണ്ടാകുന്നത്. 49.26 ലക്ഷം ജീവനക്കാരും 61.17 ലക്ഷം പെൻഷൻകാരുമാണു കേന്ദ്രസർക്കാരിലുള്ളത്.