ന്യൂഡൽഹി: സ്വകാര്യമേഖലയിലെ ജീവനക്കാരുടെ നികുതിരഹിത ഗ്രാറ്റുവിറ്റിയുടെ പരിധി 20 ലക്ഷം രൂപയാക്കുന്നതിനുള്ള ഭേദഗതി ബില്ലിനു കേന്ദ്ര കാബിനറ്റ് അംഗീകാരം നല്കി. ഇപ്പോൾ പരിധി 10 ലക്ഷം രൂപയാണ്. കേന്ദ്ര സിവിൽ സർവീസ് പെൻഷൻ ചട്ടങ്ങൾക്കു കീഴിൽ അല്ലാത്ത കേന്ദ്ര പൊതുമേഖല-സ്വയംഭരണ സ്ഥാപനങ്ങൾക്കും ഇതു ബാധകമാകും.