ന്യൂഡൽഹി: ഡൽഹിയിൽ ഇംഗ്ളീഷ് സംസാരിച്ച യുവാവിനു മർദനം. സംഭവുമായി ബന്ധപ്പെട്ടു മൂന്നു പേർ അറസ്റ്റിലായതായി പോലീസ് അറിയിച്ചു. നോയിഡ നിവാസിയായ വരുണ്‍ ഗുലാത്തി എന്ന യുവാവ് കൊണാട്ട് പ്ലേസിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ സുഹൃത്തിനെ കൊണ്ടു വിടാൻ വന്നപ്പോഴാണു സംഭവം.
സുഹൃത്തിനെ കണ്ടതിനുശേഷം മടങ്ങവേ വരുണ്‍ ഇയാളെ വളഞ്ഞ അഞ്ചംഗ സംഘം ഇംഗ്ളീഷിൽ സുഹൃത്തുമായി സംസാരിച്ചത് ചോദ്യം ചെയ്തു. ഇരുകൂട്ടരും തമ്മിൽ വാക്കു തർക്കമുണ്ടായി. തുടർന്നാണ് ഇവർ വരുണിനെ മർദിച്ചത്. സംഭവത്തിന് ശേഷം ഇവർ രക്ഷപ്പെട്ടെങ്കിലും ഇവരുടെ വാഹനത്തിന്റെ നന്പർ വരുണ്‍ കുറിച്ചെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണു മൂന്നു പേർ പിടിയിലായത്.