ഇംഫാൽ: മണിപ്പുരിൽ തീവ്രവാദി ഗ്രൂപ്പുകളായ പീപ്പിൾസ് ലിബറേഷൻ ആർമി(പിഎൽഎ)യും എൻഎസ്സിഎൻ-ഐഎം തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് പിഎൽഎ പ്രവർത്തകർ കൊല്ലപ്പെട്ടു. നിരോധിത സംഘടനയാണു പിഎൽഎ. കാംജോംഗ് ജില്ലയിലെ മാക്കനിലാണ് ഇന്നലെ വെളുപ്പിന് അഞ്ചരയോടെ ഏറ്റുമുട്ടലുണ്ടായത്.