ഗോരഖ്പുർ: ഉത്തർപ്രദേശിലെ ബിആർഡി മെഡിക്കൽ കോളജിൽ ഓക്സിജൻ കിട്ടാതെ നവജാതശിശുക്കൾ മരിച്ച സംഭവത്തിൽ ഒരാൾകൂടി അറസ്റ്റിലായി. ആശുപത്രി ക്ലാർക്ക് സഞ്ജയ് തൃപാഠിയെ അറസ്റ്റ് ചെയ്തതായി ഗോരഖ്പുർ സീനിയർ എസ്പി അനിരുദ്ധ് സിദ്ധാർഥ് പങ്കജ് പറഞ്ഞു. കഴിഞ്ഞദിസം ആശുപത്രി അനസ്തേഷ്യ വിഭാഗം മേധാവി ഡോ. സതീഷ് പ്രത്യേക കോടതിയിൽ കീഴടങ്ങിയിരുന്നു.