കൊച്ചി: ലോക സീനിയർ ബാഡ്മിന്റണ്‍ ചാന്പ്യൻഷിപ്പിൽ 65വയസിനു മുകളിലുള്ളവരുടെ വിഭാഗത്തിൽ ഇന്ത്യയുടെ സതീഷ് ആനന്ദിന് അട്ടിമറി ജയം. ഇംഗ്ലണ്ടിന്റെ സീഡഡ് താരമായ പീറ്റർ എംപ്റ്റേജിനെ 21-19, 21-14 എന്ന ക്രമത്തിൽ പരാജയപ്പെടുത്തിയാണ് സതീഷ് പ്രീക്വാർട്ടറിൽ പ്രവേശിച്ചത്.
മലേഷ്യയുടെ സിൻ ഊങ് ഉങാണ് പ്രീ ക്വാർട്ടറിൽ സതീഷിന്റെ എതിരാളി. ജപ്പാന്റെ നോറിയാക്കി ഇമായിയെ പരാജയപ്പെടുത്തി ഹുബെർട്ട് മിറാൻഡയും 45 വയസിനു മുകളിലുള്ളവരുടെ വിഭാഗത്തിൽ ഫ്രാൻസിന്റെ സെബാസ്റ്റ്യൻ ഗ്രാഡിനെ പരാജയപ്പെടുത്തി ഇന്ത്യയുടെ ജെയ്സണ്‍ സേവ്യറും പ്രീക്വാർട്ടർ ബർത്ത് ഉറപ്പിച്ചു. മറ്റു മത്സരങ്ങളിൽ ഇന്ത്യൻതാരം വിജയ് ശർമ റഷ്യയുടെ ദിമിത്രി മകറെൻകോവിനെ പരാജയപ്പെടുത്തിയപ്പോൾ സ്വീഡിഷ് താരമായ നീൽസ് കാൾസണിനെതിരെ ജയന്ത് ദേവാംഗന്‍ വാക്കോവർ ലഭിച്ചു.
ലോക സീനിയർ ബാഡ്മിന്റൺ: സതീഷിനും ജയ്സണും ജയം
12:28 AM Sep 13, 2017 | Deepika.com