കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ ഏകദിന ക്രിക്കറ്റ്ടീം ക്യാപ്റ്റനായി ഫാഫ് ഡുപ്ലെസിയെ നിയമിച്ചു. മൂന്നു ക്രിക്കറ്റ് ഫോര്‍മാറ്റുകളിലും ഡുപ്ലെസി ആയിരിക്കും നായകന്. എ ബി ഡിവില്യേഴ്സ് ആയിരുന്നു ഇതുവരെ ഏകദിന ടീമിനെ നയിച്ചിരുന്നത്. 2013 മുതല്‍ ട്വന്റി20 ക്യാപ്റ്റനായി ഡുപ്ലെസി ചുമതലയേറ്റിരുന്നു. 2016 ഓഗസ്റ്റ് മുതല്‍ ടെസ്റ്റ് ക്രിക്കറ്റിന്റെ നായകപദവിയും ഡുപ്ലെസിക്കു ലഭിച്ചു.
നായക പദവി ഏറ്റെടുത്ത പ്ലെസിയുടെ ആദ്യഉത്തരവാദിത്തം അടുത്തമാസം ബംഗ്ലാദേശുമായി നടക്കുന്ന ഹോംസീരിസാണ്. രണ്ടു ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും മൂന്ന് ട്വന്റി20യും അടങ്ങിയതാണ് പരമ്പര. 2019 ലോകകപ്പിലേക്ക് ടീമിനെ നയിക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് ഡുപ്ലെസി പറഞ്ഞു.
ഡുപ്ലെസി നായകൻ
12:28 AM Sep 13, 2017 | Deepika.com