ഏഡൻ: ഐഎസ് ഭീകരരിൽനിന്നു മോചിതനായ ഫാ. ടോം ഉഴുന്നാലിൽ ഇന്നലെ രാത്രി റോമിൽ എത്തി. ഇന്നു ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തിയേക്കും. റോമിൽ സലേഷ്യൻ ഭവനത്തിൽ താമസിക്കുന്ന ഫാ. ടോം ഏതാനും ദിവസത്തിനുള്ളിൽ കേരളത്തിലെത്തുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് സതേൺ അറേബ്യയുടെ അപ്പസ്തോലിക് വികാരിയാത്ത് ബിഷപ് പോൾ ഹിൻഡറുടെ സെക്രട്ടറി ഫാ. തോമസ് സെബാസ്റ്റ്യൻ ദീപികയോടു പറഞ്ഞു.
മോചിതനായ ഫാ. ടോമുമായി ഫോണിൽ സംസാരിച്ചെന്നും അദ്ദേഹം ക്ഷീണിതനാണെന്നും ഫാ. തോമസ് സെബാസ്റ്റ്യൻ പറഞ്ഞു. ഏതാനും ദിവസത്തിനുള്ളിൽ അദ്ദേഹത്തിനു കേരളത്തിലെത്താൻ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നത്. മോചനത്തിനായി പ്രാർഥിക്കുകയും സഹായിക്കുകയും ചെയ്ത എല്ലാവരോടും ഫാ. ടോം നന്ദി പറഞ്ഞതായും അദ്ദേഹം അറിയിച്ചു.