മയാമി: ഫ്ളോറിഡയിൽ കനത്തനാശം വിതച്ച ഇർമാ ചുഴലിക്കൊടുങ്കാറ്റ് ദുർബലമായി. ജോർജിയ, സൗത്ത് കരോളൈന സംസ്ഥാനങ്ങളും ഇർമയുടെ ക്രൗര്യത്തിനിരയായി. എന്നാലും നേരത്തെ പ്രവചിച്ചതുപോലുള്ള നാശം ഉണ്ടായില്ലെന്നാണു കരുതന്നത്. ഇർമാ ഇതിനകം യുഎസിൽ 12 പേരുടെ ജീവനെടുത്തു. ഫ്ലോറിഡയിൽ ആറു പേരും ജോർജിയയിൽ മൂന്നുപേരും മരിച്ചതിനു സ്ഥിരീകരണമുണ്ട്. കരീബിയനിൽ 38 പേർ മരിച്ചു.