ഡമാസ്കസ്:കിഴക്കൻ സിറിയൻ പ്രവിശ്യയായ ഡെയിർ അൽ സോറിൽ റഷ്യൻ യുദ്ധവിമാനങ്ങൾ നടത്തിയ ആക്രമണങ്ങളിൽ ഞായറാഴ്ചയ്ക്കുശേഷം ഇതുവരെ 69 പേർ മരിച്ചെന്നു സിറിയൻ ഒബ്സർവേറ്ററി അറിയിച്ചു.
യൂഫ്രട്ടീസ് നദിയുടെ പടിഞ്ഞാറേക്കരയിലെ സിവിലിയൻ മേഖലയിലാണ് ആക്രമണം ഉണ്ടായത്. നദിയിലുണ്ടായിരുന്ന ജലവാഹനങ്ങളിലെ യാത്രികരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഇതേസമയം, ഡെയിർ അൽ സോറിൽ നിന്ന് ഐഎസ് പോരാളികൾ യൂഫ്രട്ടീസ് നദി കടന്നാണു കിഴക്കേക്കരയിലേക്കു പലായനം ചെയ്യുന്നതെന്നും അവരെ തങ്ങൾ വെറുതെ വിടില്ലെന്നും സിറിയൻ സൈന്യത്തിലെ ഫീൽഡ് കമാൻഡർ പറഞ്ഞു.