ന്യൂഡൽഹി: ഡൽഹി ഹയട് റസിഡൻസിയിൽ നടന്ന ചടങ്ങിൽ മിലാറ്റ് ചെയർമാൻ പ്രഫ. എൻ. ആർ. മാധവമേനോൻ, ഇന്ത്യൻ ലോഫേംസ് അസോസിയേഷൻ പ്രസിഡന്റ് ഡോ. ലളിത് ബാസിൻ എന്നിവരിൽനിന്ന് സിൽഫ്-മിലാറ്റ് എക്സലൻസ് അവാർഡ് ജേതാവായ തിരുവനന്തപുരം മേജർ അതിരൂപതയുടെ കീഴിലെ മാർ ഗ്രിഗോറിയോസ് കോളജ് ഓഫ് ലോ രക്ഷാധികാരി കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവയും അക്കാഡമിക് അഡ്വൈസർ പ്രഫ.ഡോ. കെ. വിക്രമൻ നായരും ചേർന്ന് സ്വീകരിച്ചു.
ഇന്ത്യൻ ബാർ അസോസിയേഷനും ഇന്ത്യൻ ലോഫേംസ് അസോസിയേഷനും മേനോൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലീഗൽ അഡ്വക്കസി ട്രെയിനിംഗും സംയുക്തമായാണ് അവാർഡ് ഏർപ്പെടുത്തിയത്. ഈ അവാർഡിന് അർഹമാകുന്ന കേരളത്തിലെ ആദ്യത്തെയും ഇന്ത്യയിലെ എട്ടാമത്തെയും കോളജാണ് മാർ ഗ്രിഗോറിയോസ് ലോ കോളജ്.
ചടങ്ങിൽ ലോ കമ്മീഷൻ മെന്പർ ഡോ. ശിവകുമാർ, ഡൽഹി നാഷണൽ ലോ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രഫ. ഡോ. രണ്‍ബീർ സിംഗ്, മോൺ. ഷാജി തോമസ് മാണികുളം എന്നിവർ സന്നിഹിതരായിരുന്നു.