ബെയ്ജിംഗ്: പെട്രോൾ, ഡീസൽ കാറുകൾ നിരോധിക്കാൻ ചൈന പദ്ധതിയിടുന്നു. പകരം ഇലക്ട്രോണിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കും. അന്തരീക്ഷമലിനീകരണം കുറയ്ക്കുകയാണ് ലക്ഷ്യമിടുന്നത്.
ഫോസിൽ ഇന്ധനങ്ങളിൽ പ്രവർത്തിക്കുന്ന വാഹനങ്ങളുടെ ഉത്പാദനവും വില്പനയും നിർത്താൻ ആലോചിക്കുന്നതായി ചൈനയിലെ വ്യവസായ, ഐടി സഹമന്ത്രി ചിൻ ഗ്വോബിൻ ഒരു പരിപാടിയിൽ പറഞ്ഞു. ഇതിനുള്ള സമയക്രമത്തിന്റെ വിശദാംശങ്ങൾ അദ്ദേഹം നല്കിയില്ല. നേരത്തേ ഫ്രാൻസും ബ്രിട്ടനും പെട്രോൾ, ഡീസൽ വാഹനങ്ങൾ നിരോധിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചിരുന്നു.