ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ മുഖംമൂടി ധരിച്ച അക്രമികൾ ഷിയാ കുടുംബത്തിലെ നാലംഗങ്ങളെ വെടിവച്ചു കൊന്നു. രണ്ടു പേർക്കു പരിക്കേറ്റു. രണ്ടു വർഷത്തിനിടെ ഷിയാ സമുദായത്തിൽപ്പെട്ട 20 പേർ ഇങ്ങനെ കൊല്ലപ്പെട്ടതായി പോലീസ് പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റിട്ടില്ല. താലിബാനും ഇസ്ലാമിക് സ്റ്റേറ്റും ഷിയാകളെ ലക്ഷ്യമിട്ട് ആക്രമണം നടത്താറുണ്ട്.