കൊച്ചി: ബാഡ്മിന്റണ്‍ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ രാജ്യത്തെ അഞ്ചു കേന്ദ്രങ്ങളിൽ കോച്ചിംഗ് സെന്ററുകൾ സ്ഥാപിക്കുമെന്ന് ബാഡ്മിന്റണ്‍ അസോസിയേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് ഡോ.ഹിമന്ത ബിശ്വ ശർമ പത്രസമ്മേളനത്തിൽ അറിയിച്ചു. രാജ്യത്തെ അഞ്ചു മേഖലകൾ കേന്ദ്രീകരിച്ച് സ്ഥാപിക്കുന്ന കോച്ചിംഗ് സെന്ററുകൾക്കായി എട്ട് ഏക്കർ സ്ഥലം വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് എല്ലാ സംസ്ഥാന സർക്കാരുകൾക്കും കത്തയയ്ക്കും.
അടുത്ത ജനുവരിയിൽ ചേരുന്ന വാർഷിക പൊതുയോഗത്തിൽ സെന്റർ തുടങ്ങുന്ന അഞ്ചു സ്ഥലങ്ങൾ അന്തിമമായി തെരഞ്ഞെടുക്കും. കൂടുതൽ താൽപര്യം കാണിക്കുന്ന അഞ്ചു സംസ്ഥാനങ്ങളിൽ അസോസിയേഷൻ സ്വന്തമായി പരിശീലനകേന്ദ്രങ്ങൾ തുടങ്ങും. നിലവിൽ രാജ്യത്ത് ഒരിടത്തും അസോസിയേഷന് സ്വന്തമായി പരിശീലന കേന്ദ്രങ്ങളില്ല. നാഗ്പൂരിൽ നവംബർ ഒന്നു മുതൽ ഏഴു വരെ നടക്കുന്ന ദേശീയ സീനിയർ ചാന്പ്യൻഷിപ്പിൽ പ്രമുഖ താരങ്ങളുടെയെല്ലാം പങ്കാളിത്തം ഉറപ്പുവരുത്തും. സൈന നെഹ്വാൾ, പി.വി. സിന്ധു തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.
രാജ്യത്ത് അഞ്ച് ബാഡ്മിന്റൺ കോച്ചിംഗ് സെന്ററുകൾ
12:38 AM Sep 12, 2017 | Deepika.com