കയ്റോ: സെൻട്രൽ കയ്റോയിലെ അർഡ് എല്ലേവാ ഡിസ്ട്രിക്ടിൽ ഈജിപ്ഷ്യൻ സൈന്യം പത്തുഭീകരരെ വെടിവച്ചുകൊന്നു. മുൻകൂട്ടി വിവരം ലഭിച്ചതനുസരിച്ച് ഭീകരരുടെ താവളങ്ങളിൽ സൈന്യം റെയ്ഡു നടത്തുകയായിരുന്നു. നിരവധി ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
നിരോധിക്കപ്പെട്ട മുസ്ലിം ബ്രദർഹുഡിൽപ്പെട്ടവരാണു കൊല്ലപ്പെട്ട ഭീകരരെന്നു കരുതപ്പെടുന്നു. ഇവരുടെ ഒളിത്താവളത്തിലെത്തിയ സൈനികർക്കു നേരേ വെടിവയ്പുണ്ടായി. സൈന്യം തിരിച്ചുവെടിവച്ചു. ഏറ്റമുട്ടലിൽ മൂന്ന് ഓഫീസർമാർ ഉൾപ്പെടെ അഞ്ചു പോലീസുകാർക്കു പരിക്കേറ്റു.