സാ​ള്‍ട്ട് ലേ​ക് കൈ​മാ​റി

11:36 PM Sep 10, 2017 | Deepika.com
കോ​ല്‍ക്ക​ത്ത: അ​ണ്ട​ര്‍ 17 ഫു​ട്‌​ബോ​ള്‍ ലോ​ക​ക​പ്പ് ക​ലാ​ശ​പ്പോ​രാ​ട്ടം ന​ട​ക്കു​ന്ന കോ​ല്‍ക്ക​ത്ത സാ​ള്‍ട്ട് ലേ​ക്ക് സ്‌​റ്റേ​ഡി​യം പ​ശ്ചി​മ​ബം​ഗാ​ള്‍ സ​ര്‍ക്കാ​ര്‍, പ്രാ​ദേ​ശി​ക സം​ഘാ​ട​ക സ​മി​തി​ക്കു കൈ​മാ​റി. ഫി​ഫ​യു​ടെ ഫുൾ മാ​ര്‍ക്ക് ല​ഭി​ച്ച സ്റ്റേ​ഡി​യം ലോ​ക​ക​പ്പ് പ്ര​മാ​ണി​ച്ച് ന​വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നു വേ​ണ്ടി പ​ശ്ചി​മ​ബം​ഗാ​ള്‍ സ​ര്‍ക്കാ​ര്‍ 100 കോ​ടി​യാ​ണ് മു​ത​ല്‍മു​ട​ക്കി​യ​ത്. ടൂ​ര്‍ണ​മെ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഹാ​വി​യ​ര്‍ സെ​പ്പി​യാ​ണ് വേ​ദി ലോ​ക്ക​ല്‍ സ​മി​തി​ക്കു കൈ​മാ​റി​യ​ത്.

ഫൈ​വ് സ്റ്റാ​ര്‍ ഹോ​ട്ട​ലി​ന്‍റെ പ്ര​ത്യേ​ക​ത​ക​ളാ​ണ് സ്‌​റ്റേ​ഡി​യ​ത്തി​നു​ള്ള​തെ​ന്ന് സെ​പ്പി പ​റ​ഞ്ഞു. സ്‌​റ്റേ​ഡി​യം ഒ​രു മ്യൂ​സി​യ​മാ​യി ഉ​പ​യോ​ഗി​ക്കാ​നാ​കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ലോ​ക​ക​പ്പ് ഫൈ​ന​ല്‍ ന​ട​ത്താ​നു​ള്ള എ​ല്ലാ യോ​ഗ്യ​ത​യും ഈ ​സ്‌​റ്റേ​ഡി​യ​ത്തി​നു​ണ്ടെ​ന്നും ലോ​ക​ത്തെ മ​റ്റ് ഏ​തു മി​ക​ച്ച സ്‌​റ്റേ​ഡി​യ​വു​മാ​യി താ​ര​ത​മ്യം ചെ​യ്യാ​ന്‍ സാ​ധി​ക്കു​ന്ന​തു​മാ​ണെ​ന്നും സെ​പ്പി കൂ​ട്ടി​ച്ചേ​ര്‍ത്തു.
സ്റ്റേ​ഡി​യ​ത്തി​ന്‍റെ ഉ​ദ്​ഘാട​നം നാ​ളെ മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ര്‍ജി നി​ര്‍വ​ഹി​ക്കും. 1,20,000 പേ​ര്‍ക്ക് ഇ​രി​ക്കാ​മാ​യി​രു​ന്ന സ്റ്റേ​ഡി​യ​ത്തി​ന്‍റെ ക​പ്പാ​സി​റ്റി ഫി​ഫ​യു​ടെ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​മ​നു​സ​രി​ച്ച് 66,687 ആ​യി ചു​രു​ക്കി. 80000 പേ​രെ ഉ​ള്‍ക്കൊ​ള്ളാ​മെ​ങ്കി​ലും മാ​ന​ദ​ണ്ഡ​മ​നു​സ​രി​ച്ചു​ള്ള ആ​ള്‍ക്കാ​രെ മാ​ത്ര​മേ സ്റ്റേ​ഡി​യ​ത്തി​ല്‍ ക​യ​റ്റൂ. എ​ട്ടു മി​നി​റ്റി​നു​ള്ളി​ല്‍ കാ​ണി​ക​ളെ ഒ​ഴി​പ്പി​ക്കാ​നാ​കു​മെ​ന്ന​താ​ണ് സ്റ്റേ​ഡി​യ​ത്തി​ന്‍റെ വ​ലി​യ പ്ര​ത്യേ​ക​ത. സ്റ്റേ​ഡി​യ​ത്തി​ന്‍റെ 95 ശ​ത​മാ​നം ജോ​ലി​ക​ളും പൂ​ര്‍ത്തി​യാ​യി.