കാള്സൻ പുറത്ത്
11:36 PM Sep 10, 2017 | Deepika.com
ടിബിലിസ്(ജോര്‍ജിയ): ലോകകപ്പ് ചെസില്‍ ലോക ചാമ്പ്യന്‍ നോർവെയുടെ മാഗ്നസ് കാള്സന് മൂന്നാം റൗണ്ടില്‍ ചൈനയുടെ ബു സിയാന്‍ങ് ഷിയോട് ആദ്യ ഗെയിമില്‍ പരാജയപ്പെടുകയും രണ്ടാം ഗെയിമില്‍ സമനിലയ്ക്കു വഴങ്ങുകയും ചെയ്തതോടെ പുറത്തായി. രണ്ടാം റൗണ്ടില്‍ കഴിഞ്ഞ ലോകകപ്പ് ചാമ്പ്യന്‍ സെര്‍ജി കര്യാക്കിനും ഇന്ത്യയുടെ വിശ്വനാഥന് ആനന്ദും ഹരികൃഷ്ണയും പുറത്തായിരുന്നു. നോക്കൗട്ട് രീതിയില്‍ നടക്കുന്ന മത്സരത്തിലെ ഫൈനലിസ്റ്റുകള്‍ക്ക് ലോക ചാമ്പ്യന്കാള്സനെ നേരിടാനുള്ള കാൻഡേറ്റ്സ് ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ അര്‍ഹത ലഭിക്കും.