സിംഗപ്പൂർ: വാഹനാപകടത്തിൽ യുവാവ് മരിച്ച കേസിൽ ഇന്ത്യൻ വംശജനായ എൻജിനിയർ എസ്.എൻ. വാസുതേവ(70)ന് സിംഗപ്പൂർ കോടതി 10 ദിവസത്തെ ജയിൽശിക്ഷ വിധിച്ചു.
അഞ്ചു വർഷത്തേക്ക് ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്തു. കഴിഞ്ഞ വർഷം മേയിലായിരുന്നു അപകടം. വാസുതേവൻ ഓടിച്ച കാർ, ഇടത്തേക്കു തിരിയാൻ അനുവാദമില്ലാത്തിടത്തുവച്ച് അങ്ങനെ ചെയ്തപ്പോൾ യുവാവിന്റെ ബൈക്കിലിടിക്കുകയായിരുന്നു. യുവാവ് മരിക്കുകയും മറ്റു രണ്ടുപേർക്കു പരിക്കേൽക്കുകയും ചെയ്തു.