മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിന് ലാവന്റെയുടെ സമനിലപ്പൂട്ട്. റയലിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഇരുടീമും ഓരോ ഗോള്‍ നേടിയാണ് സമനിലയില്‍ പിരിഞ്ഞത്
.വിജയപ്രതീക്ഷയുമായിറങ്ങിയ റയലിനെ ഞെട്ടിച്ച് ലാവന്റെയാണ് ആദ്യം ലീഡെടുത്തത്. 12 ാം മിനിറ്റില്‍ ലോപസ് അല്‍വാരസിലൂടെ ലാവന്റെ മുന്നിലെത്തി. എന്നാല്‍ 36 മിനിറ്റില്‍ ലൂക്കാസ് വാസ്ഗസിലൂടെ റയല്‍ സമനിലപിടിച്ചു. രണ്ടാം പകുതിയില്‍ ജയത്തിനായി റയല്‍ ആഞ്ഞുപിടിച്ചെങ്കിലും ലാവന്റെ പ്രതിരോധം ഇളക്കാനായില്ല. 89 ാം മിനിറ്റില്‍ മാര്‍സലോ ചുവപ്പ് കാര്‍ഡ് ലഭിച്ച് പുറത്തുപോയതും റയലിന് തിരിച്ചടിയായി.
റയലിനു സമനില
12:00 AM Sep 10, 2017 | Deepika.com