ലക്നോ/ഔറിയ: ഉത്തർപ്രദേശിലെ ഔറിയയിൽ കൈഫിയത് എക്സ്പ്രസ് ട്രെയിൻ പാളം തെറ്റി 100 യാത്രക്കാർക്ക് പരിക്കേറ്റു. അസംഗഡിൽനിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട ട്രെയിൻ പാട്ട- അഛാൽഡ സ്റ്റേഷനുകൾക്ക് മധ്യേ ഇന്നലെ പുലർച്ചെ 2.30 ഓടെ നിർമാണസാമഗ്രികൾ കയറ്റിയ ഒരു ഡന്പറുമായി(ലോറി) കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഡന്പറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്നും 25 പേർക്കു പരിക്കേറ്റതെന്നും റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.
ഡന്പറുമായുള്ള ഇടിയെത്തുടർന്ന് ട്രെയിനിന്റെ 10 ബോഗികൾ പാളം തെറ്റിയെന്നും 100 യാത്രക്കാർക്ക് പരിക്കേറ്റന്നും ഔറിയ എസ്പി സഞ്ജയ് ത്യാഗി പറഞ്ഞു. നാലു പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ സയിഫായ്, ഇറ്റാവ എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.