ചിന്ദ്വാര: മധ്യപ്രദേശിലെ ചിന്ദ് വാരയിൽ കോൾഡ് സ്റ്റോറേജിൽനിന്നു ചോർന്ന അമോണിയ വാതകം ശ്വസിച്ച് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട അൻപതു സ്കൂൾ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്കൂളിനു സമീപത്തെ കോൾഡ് സ്റ്റോറേജിൽ സിലിണ്ടർ പൊട്ടിത്തെറിച്ചാണു വാതകം ചോർന്നത്.
പ്രാർഥന തുടങ്ങിയവേളയിലായിരുന്നതിനാൽ എണ്ണൂറോളം കുട്ടികളാണു സ്കൂൾ മുറ്റത്തുണ്ടായിരുന്നത്. വാതകം ചോർന്നുവെന്നു കണ്ടെത്തിയതിനെത്തുടർന്ന് സ്കൂളിൽനിന്നു കുട്ടികളെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റിയിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ജില്ലാ കളക്ടർ ജെ.കെ. ജയിൻ ഉത്തരവിട്ടു.