വാഷിംഗ്ടൺ ഡിസി: എന്തു പ്രതിബന്ധം നേരിട്ടാലും മെക്സിക്കൻ അതിർത്തിയിൽ മതിൽ നിർമിക്കാനുള്ള നീക്കം ഉപേക്ഷിക്കില്ലെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കോൺഗ്രസ് ഫണ്ട് അനുവദിക്കാത്തതുമൂലം സർക്കാർ ഓഫീസുകളുടെ പ്രവർത്തനം നിർത്തേണ്ടിവന്നാലും മതിലിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ല.
അരിസോണയിലെ ഫീനിക്സിൽ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കുടിയേറ്റ നിയന്ത്രണം നടപ്പാക്കാനാണ് അമേരിക്കൻ ജനത തനിക്കു വോട്ടു ചെയ്തതെന്നു ട്രംപ് പറഞ്ഞു. മതിൽ നിർമാണം തടസ്സപ്പെടുത്താൻ ശ്രമിക്കുന്ന ഡെമോക്രാറ്റുകളെ ട്രംപ് നിശിതമായി വിമർശിച്ചു. വിർജീനിയയിൽ നവനാസികൾ ഉൾപ്പെടെയുള്ളവർ നടത്തിയ റാലിയിലെ അക്രമം സംബന്ധിച്ചു താൻ നടത്തിയ പ്രതികരണത്തെ അദ്ദേഹം ന്യായീകരിച്ചു. നവനാസികളും അവരെ എതിർക്കുന്നവരും കുറ്റക്കാരാണെന്നായിരുന്നു ട്രംപ് പറഞ്ഞത്. തീവ്രവലതുപക്ഷക്കാർക്ക് അഭിപ്രായ പ്രകടനത്തിന് അവസരം ഒരുക്കുന്ന മാധ്യമങ്ങളെയും ട്രംപ് വിമർശിച്ചു.