സിയുൾ: ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പോർമുനകളുടെയും റോക്കറ്റ് എൻജിനുകളുടെയും ഉത്പാദനം വർധിപ്പിക്കണമെന്ന് ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉന്നിന്റെ ഉത്തരവ്. മിസൈലുകൾ നിർമിക്കുന്ന ഉത്തരകൊറിയൻ നിർമ്മാണ കേന്ദ്രത്തിൽ കിം കഴിഞ്ഞദിവസം സന്ദർശനം നടത്തി .
റോക്കറ്റ് എൻജിനുകളും പോർമുനകളും കൂടുതലായി ഉത്പാദിപ്പിക്കാൻ അദ്ദേഹം നിർദേശം നൽകിയെന്ന് കെസിഎൻഎ റിപ്പോർട്ടു ചെയ്തു. എന്നാൽ ഇത്തവണ കിം യുദ്ധഭീഷണി മുഴക്കിയില്ല. ഉത്തരകൊറിയയുമായി ഭാവിയിൽ ചർച്ചയ്ക്കുള്ള സാധ്യത തെളിയുമെന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേർസൺ പറഞ്ഞു. ഉത്തരകൊറിയ നമ്മളോട് ആദരവോടെ പെരുമാറാൻ തുടങ്ങിയതു നല്ലകാര്യമാണെന്ന് ഫീനിക്സിലെ റാലിയിൽ ട്രംപും പറഞ്ഞു.
യുഎസിലെ വിവിധ നഗരങ്ങളിൽ എത്താൻ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളുടെ പരീക്ഷണം കഴിഞ്ഞമാസം രണ്ടു തവണ കിമ്മിന്റെ നേതൃത്വത്തിൽ നടത്തിയതോടെ മേഖലയിൽ സംഘർഷം ഉടലെടുത്തിരുന്നു. യുഎസും ദക്ഷിണകൊറിയയും ചേർന്നുതുടങ്ങിയ സൈനികപരിശീലനത്തിനെതിരേ ഉത്തരകൊറിയ ആഞ്ഞടിച്ചെങ്കിലും ഇതൊന്നും യുദ്ധഭീഷണിയിലേക്കു നീങ്ങിയിട്ടില്ല.