ചെന്നൈ: ഒക്ടോബറില്‍ നടക്കുന്ന അണ്ടർ 17 ലോകകപ്പിന് ശേഷമുള്ള ഐ ലീഗിന് ഇന്ത്യയുടെ അണ്ടര്‍ 17 ടീം സുസജ്ജമായി. അണ്ടര്‍ 19 വിഭാഗത്തില്‍ നിന്ന് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവരെയും ടീമില്‍ ഉള്‍പ്പെടുത്തും. ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് ചൊവ്വാഴ്ച ചേര്‍ന്ന ടെക്നിക്കല്‍ കമ്മിറ്റിയിലാണ് തീരുമാനം.
അടുത്ത വര്‍ഷം പോര്‍ച്ചുഗലില്‍ നടക്കുന്ന അണ്ടര്‍ 20 ലോകകപ്പിന് ടീമിനെ അയയ്ക്കാന്‍ യോഗം തീരുമാനിച്ചു. ടീമിന്റെ ഇപ്പോഴത്തെ പരിശീലകന് പോര്‍ച്ചുഗല്‍ സ്വദേശിയായ ഡി മാറ്റോസ് ആയതിനാല്‍ ഇത് പ്രായോഗികമാകുമെന്നാണ് ഫെഡറേഷന്റെ വിലയിരുത്തല്‍. അദ്ദേഹത്തിന്റെ പരിശീലനക്കരാര്‍ നീട്ടാനും ഫെഡറേഷനു പദ്ധതിയുണ്ട്. അറുപത്തിമൂന്നുകാരനായ മാറ്റോസിന്റെ അനുഭവസമ്പത്തും പരിശീലനമികവും പരമാവധി ഉപയോഗപ്പെടുത്തണമെന്നാണ് ഫെഡറേഷന്റെ ഉദ്ദേശ്യം. എന്നാല്‍ അണ്ടര്‍ 17 ലോകകപ്പിനു ശേഷം മാത്രമേ ഇക്കാര്യത്തില്‍ അന്തിമതീരുമാനമുണ്ടാകൂ.
അണ്ടർ 17 ടീം സുസജ്ജം
11:50 PM Aug 23, 2017 | Deepika.com