ചെന്നൈ: തിങ്കളാഴ്ച ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഒ. പനീർശെൽവത്തിന് എടപ്പാടി പളനിസ്വാമി മന്ത്രിസഭയിൽ കൂടുതൽ വകുപ്പുകളുടെ ചുമതലകൂടി. മന്ത്രി ഡി. ജയകുമാർ കൈകാര്യം ചെയ്തിരുന്ന ആസൂത്രണം, നിയമസഭാകാര്യം, തെരഞ്ഞെടുപ്പും പാസ്പോർട്ടും എന്നീ വകുപ്പുകൾകൂടി പനീർശെൽവത്തിനു കൈമാറിയതായി തമിഴ്നാട് ഗവർണർ സി.എച്ച്. വിദ്യാസാഗർ അറിയിച്ചു.
ഇതുസംബന്ധിച്ച് രാജ്ഭവൻ പത്രക്കുറിപ്പും പുറത്തിറക്കി. മന്ത്രി ജയകുമാറിനു മത്സ്യബന്ധനം, പഴ്സേണൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് എന്നീ വകുപ്പുകളുടെ ചുമതലയാണുള്ളത്.
ജയലളിത മന്ത്രിസഭയിൽ കൈകാര്യംചെയ്തിരുന്ന ധനകാര്യത്തിനു പുറമേ ഭവനനിർമാണം, പാർപ്പിട വികസനം, ചേരിനവീകരണ ബോർഡ്, നഗരാസൂത്രണം, നഗരവികസനം, ചെന്നൈ മെട്രോപോളിറ്റൻ ഡെവലപ്മെന്റ് അഥോറിറ്റി എന്നിവയുടെ ചുമതലയും ഉപമുഖ്യമന്ത്രിക്കു നൽകിയിരുന്നു.