ചെന്നൈ: എഡിഎംകെ പാർട്ടികളുടെ ലയനത്തിലൂടെ പാർട്ടി ജനറൽ സെക്രട്ടറി വി.കെ. ശശികലയെ വഞ്ചിച്ചെന്ന് എഡിഎംകെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ടി.ടി.വി. ദിനകരൻ. ഇതു ലയനമല്ല, വ്യക്തിതാത്പര്യങ്ങളും അധികാരമോഹവും മാത്രമുള്ള വ്യാപാര കരാറാണ്; ലയനം എത്രനാൾ നീണ്ടുനിൽക്കുമെന്ന് ദൈവത്തിനു മാത്രമേ അറിയൂ. പാർട്ടിയുടെ രണ്ടില ചിഹ്നം തിരിച്ചുപിടിക്കുമെന്നും ദിനകരൻ കൂട്ടിച്ചേർത്തു.