ഇംഫാൽ: മുൻ മണിപ്പുർ മുഖ്യമന്ത്രിയും ആദ്യ ലോക്സഭയിലെ അംഗവുമായിരുന്ന റിഷാംഗ് കെയ്ഷിംഗ്(97) അന്തരിച്ചു. 1980 മുതൽ 1988 വരെയും 1994 മുതൽ 1997 വരെയും കെയ്ഷിംഗ് മണിപ്പുർ മുഖ്യമന്ത്രിയായിരുന്നു. ഔട്ടർ മണിപ്പുർ ലോക്സഭാ മണ്ഡലത്തിൽ നിന്ന് 1952ൽ വിജയിച്ച കെയ്ഷിംഗ് ഏറ്റവും പ്രായംകൂടിയ പാർലമെന്റേറിയനായിരുന്നു. 2002ൽ രാജ്യസഭാംഗമായി.