ന്യൂഡൽഹി: ഇന്റർനെറ്റ് അധിഷ്ഠിത ആത്മഹത്യാ ഗെയിം ബ്ലൂവെയ്ലിന്റെ ലിങ്കുകൾ നീക്കം ചെയ്യണമെന്ന ആവശ്യത്തിൽ ഫേസ്ബുക്ക്, ഗൂഗിൾ, യാഹു എന്നിവയുടെ പ്രതികരണം ഡൽഹി ഹൈക്കോടതി തേടി. ബ്ലൂവെയ്ൽ ഗെയിം തടയാൻ സ്വീകരിച്ച നടപടികൾ സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി ചീഫ് ജസ്റ്റീസ് ഗീത മിത്തൽ, ജസ്റ്റീസ് സി. ഹരിശങ്കർ എന്നിവർ ഉൾപ്പെട്ട ബെഞ്ച് കേന്ദ്രസർക്കാരിനോടും ഡൽഹി പോലീസിനോടും ആവശ്യപ്പെട്ടു.
ബ്ലൂവെയ്ൽ നിരോധിക്കാൻ കേന്ദ്രസർക്കാർ നിർദേശിച്ചതിനു ശേഷം സ്വീകരിച്ച നടപടികൾ വെളിപ്പെടുത്തണമെന്നും ഫേസ്ബുക്ക്, ഗൂഗിൾ, യാഹു എന്നിവയുടെ ഇന്ത്യൻ ഹെഡ് ഓഫീസുകളോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
കുട്ടികളെ ആത്മഹത്യയിലേക്കു നയിക്കുന്ന ഓൺലൈൻ ഗെയിമുകൾ തടയണമെന്നാവശ്യപ്പെട്ട് അഭിഭാഷകയായ ഗുർമീത് സിംഗാണ് ഹർജി സമർപ്പിച്ചത്. ഗെയിമിന്റെ ലിങ്കുകൾ നീക്കം ചെയ്യണമെന്ന് ഓഗസ്റ്റ് 15നാണ് കേന്ദ്രസർക്കാർ ഇന്റർനെറ്റ് ഭീമൻമാരായ ഗൂഗിൾ, ഫേസ്ബുക്ക്, വാട്സ് ആപ്, ഇൻസ്റ്റഗ്രാം, മൈക്രോസോഫ്റ്റ് എന്നിവയോട് ആവശ്യപ്പെട്ടത്.