ബെയ്ജിംഗ്: ഡോക ലായിൽനിന്ന് ഉപാധികളില്ലാതെ ഇന്ത്യൻ സൈന്യം പിന്മാറാതെ പ്രശ്നത്തിനു പരിഹാരം ഉണ്ടാകില്ലെന്നു ചൈന. ഡോക ലാ പ്രശ്നം പരിഹരിക്കാൻ ചൈന ശുഭകരമായ മാർഗങ്ങൾ സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്റെ പരാമർശം വന്നതിനു പിറ്റേന്നാണ് ചൈനയുടെ പ്രതികരണം. ഡോക ലാ സംഘർഷത്തിനു വൈകാതെ പരിഹാരം ഉണ്ടാകുമെന്നും ഇന്ത്യ ഒരു രാജ്യത്തെയും കടന്നാക്രമിക്കില്ലെന്നും കഴിഞ്ഞ ദിവസം രാജ്നാഥ് സിംഗ് പറഞ്ഞിരുന്നു.
ഇന്ത്യ അനധികൃതമായി അതിർത്തി ലംഘിച്ച് ഡോക ലാമിൽ പ്രശ്നങ്ങൾ ഉണ്ടാക്കുകയാണെന്നും അവിടെനിന്നു പിന്മാറണമെന്നുമാണ് ചൈനയുടെ നിലപാട്. മേഖലയിലെ ചൈനയുടെ റോഡ് നിർമാണം ഇന്ത്യൻ സൈന്യം തടഞ്ഞത് അസംബന്ധമാണ്.
ഉപാധികളില്ലാതെ ഇന്ത്യൻ സൈന്യം ഡോക ലാമിൽനിന്നു പിന്മാറണമെന്നും ചൈനീസ് വിദേശകാര്യ വക്താവ് ഹു ചുനിംഗ് പറഞ്ഞു.