ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണില്‍ രണ്ടുതവണ റണ്ണര്‍ അപ്പായ ബെലറൂസ് താരം വിക്ടോറിയ അസരംഗ ഇത്തവണത്തെ യു എസ് ഓപ്പണില്‍ നിന്നു പിന്മാറി.
എട്ടുമാസം പ്രായമുള്ള തന്റെ കുഞ്ഞ് ലിയോയ്ക്ക് അമ്മയെന്ന നിലയ്ക്ക് സാമീപ്യവും സംരക്ഷണവും ഏറെ ആവശ്യമുള്ള സമയമായതിനാലാണ് താന്‍ തത്്കാലത്തേക്ക് പിന്മാറുന്നതെന്ന് അസരംഗ പറഞ്ഞു.
താന്‍ പിന്‍വാങ്ങിയേക്കുമെന്ന് കഴിഞ്ഞയാഴ്ച അസരംഗ സൂചന നല്‍കിയിരുന്നു.
കുഞ്ഞിനെയും കൊണ്ട് ടൂര്‍ണമെന്റില്‍ പങ്കെടുക്കാനെത്തുക പ്രായോഗികമല്ല. തനിക്കേറ്റവും പ്രിയപ്പെട്ട ടൂര്‍ണമെന്റ് തത്ക്കാലത്തേക്ക് മാറ്റിവയ്ക്കുന്നത് അതിനേക്കാള്‍ പ്രിയപ്പെട്ട മകനുവേണ്ടിയാണ്.
അടുത്ത വര്‍ഷം തിരിച്ചെത്തുമെന്നും താരം ഉറപ്പു നല്കി. 2012ലും 2013ലും ഫൈനല്‍ വരെയെത്തിയ അസരംഗ സൂപ്പര്‍താരം സെറീന വില്യംസിനു മുന്നിലാണ് രണ്ടു തവണയും കീഴടങ്ങിയത്.
അസരംഗ യുഎസ് ഓപ്പണിൽ ഇല്ല
11:48 PM Aug 22, 2017 | Deepika.com